കുവൈത്തിൽ ട്രാഫിക് പരിശോധന കാമ്പെയ്നിൽ 7,067 നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുത്തു. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 409 കേസുകൾ, സുരക്ഷ ബെൽറ്റ് ധരിക്കാത്തതിന് 335 കേസുകൾ, വാഹന എക്സ്ഹോസ്റ്റുകളിൽനിന്നുള്ള ശല്യപ്പെടുത്തുന്ന ശബ്ദത്തിന് 118 കേസുകൾ എന്നിവ റിപ്പോർട്ട് ചെയ്തു.
നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചു. പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് നാലുപേരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫിസിലേക്കും റഫർ ചെയ്തു. രാജ്യത്ത് ട്രാഫിക് പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.