തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഗുണ്ടാ-ലഹരി മാഫിയകളുമായും ഭീകരവാദ സംഘടനകളുമായും കേരളത്തിലെ പൊലീസുകാർക്ക് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചില പൊലീസുകാർക്കെതിരെ എടുക്കുന്ന നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉദ്ദേശിച്ചുള്ളത് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് പൊലീസ് ഇത്രയും അധപതിക്കാൻ കാരണമെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു .