മെയിന്റനെന്‍സ് ചെയ്യാന്‍ ഏറ്റവും ചിലവ് കുറവ് ടൊയോട്ട കാറുകള്‍ക്കെന്ന് പുതിയ പഠനം

അടുത്തിടെ നടന്ന പുതിയ പഠനത്തിലൂടെ 10 വര്‍ഷക്കാലം ഓടിക്കാനും അതുപോലെ തന്നെ മെയിന്റനെന്‍സ് ചെയ്യാനും എളുപ്പമുള്ള ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡാണ് ടൊയോട്ടയെന്ന് കണ്ടെത്തിയിരിക്കുകയാണ്.ഏറ്റവും ചെലവു കുറഞ്ഞ രീതിയില്‍ കൊണ്ടു നടക്കാന്‍ എളുപ്പമുള്ള കാറുകളാണ് ജാപ്പനീസ് ബ്രാന്‍ഡിനുള്ളതെന്നാണ് പഠനത്തില്‍ പറയുന്നു . എന്നാല്‍ ഇത് വിദേശ വിപണികളില്‍ നടത്തിയ പഠനമാണെന്ന് മാത്രം. അവിടുത്തെ കണക്കുകള്‍ അനുസരിച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിയത്.

10 വര്‍ഷ കാലയളവില്‍ ടൊയോട്ട കാറുകള്‍ക്ക് മെയിന്റനന്‍സ് ചെലവിന്റെ കാര്യത്തില്‍ ശരാശരി 5,996 ഡോളര്‍ വേണമെന്ന് പഠനം പറയുന്നു. പരിപാലിക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ കാറുകളുടെ പട്ടികയില്‍ ടൊയോട്ട കാറുകള്‍ ആദ്യ 6 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അതില്‍ പ്രിയസ് ആണ് ഒന്നാം സ്ഥാനം നേടിയെന്നും പഠനം വ്യക്തമാക്കുന്നു. കാറിന് പത്ത് വര്‍ഷ കാലയളവില്‍ വെറും 4,000 ഡോളറില്‍ കൂടുതല്‍ മാത്രമാണ് മെയിന്റനന്‍സ് ചെലവായി വന്നത്.

പ്ലഗ്-ഇന്‍ ഹൈബ്രിഡിന് പിന്നാലെ ടൊയോട്ട യാരിസ്, കൊറോള, പ്രിയസ് പ്രൈം, കാമ്രി, അവലോണ്‍ എന്നീ ടൊയോട്ട കാറുകളാണ് കുറഞ്ഞ മെയിന്റനെന്‍സിന്റെ കാര്യത്തിലെ വാഹനങ്ങള്‍. ഹോണ്ട ഫിറ്റ്, മിത്സുബിഷി മിറേജ്, ടൊയോട്ട സുപ്ര, ഹോണ്ട സിവിക് എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളില്‍ എത്തിയ മറ്റ് മോഡലുകള്‍.

Leave A Reply