മലയാള സാഹിത്യത്തില്‍ കേരളത്തില്‍ നിന്നുമുള്ള ആദ്യ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി കവി മുരുകന്‍ കാട്ടാക്കട

കവിയും, ഗാനരചയിതാവും, മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കടയ്ക്ക് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു .മലയാള സാഹിത്യത്തില്‍ കേരളത്തില്‍ നിന്നും ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് മുരുകന്‍ കാട്ടാക്കട. മലയാള സാഹിത്യ രംഗത്തുള്ള സംഭാവനകളെ കണക്കിലെടുത്താണ് യു എ ഇ സര്‍ക്കാര്‍ ഇദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ ന്‍ ഡയറക്ടര്‍ കൂടിയായ മുരുകന്‍ കാട്ടാക്കട തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് ജനിച്ചത്. കണ്ണട എന്ന കവിതയിലൂടെ മലയാള സാഹിത്യത്തില്‍ വേറിട്ട ഇടമൊരുക്കിയ മുരുകന്‍ കാട്ടാക്കട തിരുവനന്തപുരം എസ് എം വി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രഥമ അധ്യാപകനാണ്. ഇപ്പോള്‍ ഡെപ്യൂട്ടേഷനിലാണ് മലയാളം മിഷന്‍ ഡയറക്ടറായി ചുമതല നിര്‍വഹിക്കുന്നു..

Leave A Reply