എഴുത്തച്ഛന്‍ പുരസ്‌കാരം മുഖ്യമന്ത്രി സേതുവിന് സമ്മാനിച്ചു

എഴുത്തച്ഛന്‍ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സേതുവിന് സമ്മാനിച്ചു. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല സ്വന്തം നിലപാടുകള്‍ കൊണ്ടും സേതു ശ്രദ്ധേയനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കം പ്രദേശിക ഭാഷകളൂടെ നിലനില്‍പ്പിന് ഭീഷണിയാകുന്നതായി സേതു പറഞ്ഞു.

എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് എഴുത്തച്ഛന്‍ പുരസ്‌കാര സമര്‍പ്പണം നടന്നത് . ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനായിരുന്നു. നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എം പി , ടി ജെ വിനോദ് എം എല്‍ എ , ചീഫ് സെക്രട്ടറി വി പി ജോയി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave A Reply