കൊച്ചി: ബിടെക് പഠനം കഴിഞ്ഞ് വിവിധ ജോലികൾ ചെയ്തശേഷമാണ് പിറവം ഇലഞ്ഞി സ്വദേശി മിലൻ വി മാത്യു ‘അത്‌ലറ്റികോ സ്‌പോർട്‌സ് വെയേഴ്‌സ്’ എന്ന സ്ഥാപനം തുടങ്ങുന്നത്. മൾട്ടി നാഷണൽ കമ്പനികളുടെ ടി–-ഷർട്ട്, സ്‌പോർട്സ് വെയേഴ്‌സ് എന്നിവയാണ് തയ്യാറാക്കുന്നത്.
തയ്യൽ യൂണിറ്റിലും പ്രിന്റിങ് യൂണിറ്റിലുമായി 13 പേർ ജോലിക്കുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയാണ് വിപണനം. സർക്കാരിന്റെ ഒരുലക്ഷം സംരംഭങ്ങളുടെ ഒപ്പംചേരുമ്പോൾ തന്റെ വിപണനശൃംഖലയും സംരംഭത്തിന്റെ വ്യാപ്‌തിയും വർധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മിലൻ.