പറവൂർ: സർക്കാർ പറവൂരില്‍ അനുവദിച്ച സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി, ഹൈക്കോടതി ജഡ്‌ജി കെ വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി ഹണി എം വർഗീസ് അധ്യക്ഷയായി.
അഡീഷണൽ ജില്ലാ ജഡ്‌ജി ആർ ടി പ്രകാശ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി എസ് നിഷി, നഗരസഭാധ്യക്ഷ വി എ പ്രഭാവതി, ഗവ. പ്ലീഡർ പി ശ്രീറാം, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം എ കൃഷ്ണകുമാർ, സെക്രട്ടറി അഡ്വ. ടി ജി അനൂബ്, ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് വി ആർ ശിവകുമാർ എന്നിവർ സംസാരിച്ചു.