അഞ്ചാം പനി: നാദാപുരത്ത് ഇന്ന് മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു

കോഴിക്കോട്: നാദാപുരം പഞ്ചായത്തിൽ ഇന്ന് (ജനുവരി 21) മൂന്ന് അഞ്ചാംപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
7,6,2 വാർഡുകളിൽ ഓരോ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. നിലവിൽ പഞ്ചായത്തിലെ ആകെ കേസുകളുടെ എണ്ണം 36 ആയി.
പനി ബാധിതരായ രണ്ടു കുട്ടികളെ ഇന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പ്രതിരോധ വാക്സിൻ വിതരണത്തിൻ്റെ ഭാഗമായി ജനുവരി 23 ന് വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Leave A Reply