തെരഞ്ഞെടുപ്പ് ടെന്റ് കത്തിച്ചു; ബഹ്റൈനിൽ നാല് പേർക്ക് തടവ്ശിക്ഷ വിധിച്ച് കോടതി

ബഹ്‌റൈനിൽ  പാർലിമെന്ററി – മുൻസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രചാരണ ടെന്റ് കത്തിച്ച സംഭവത്തിൽ പ്രതികൾക്ക് നാല് വർഷം തടവ് വിധിച്ച് കോടതി. കുറ്റം തെളിയിക്കപ്പെട്ടതിനാൽ പ്രതികൾ പരാതിക്കാരന് നഷ്ടപരിഹാരമായി 3000 ബഹ്‌റൈനി ദിനാർ കൂടി നൽകണമെന്നും കോടതി വ്യക്തമാക്കി.

2022 നവംബർ 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബഹ്‌റൈനിന്റെ പ്രതിനിധി സഭയിലേക്കും മുൻസിപ്പൽ കൗണ്സിലിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാഗതം ചെയ്യുന്നതിനായും മീറ്റിംഗുകൾ നടത്തുന്നതിനായും വേണ്ടി നിർമ്മിച്ച ടെൻറുകളാണ് തീയിട്ടത്. മുഖാവരണങ്ങളും ഗ്ലവുകളും ധരിച്ച് സ്ഥലത്തെത്തിയ അക്രമികൾ മണ്ണെണ്ണ നിറച്ച ബോട്ടിലുകൾ കൈവശം വെച്ചിരുന്നു. തുടർന്ന് കൂടാരത്തിന് തീയിടുന്ന സമയത്ത് സംഘത്തിലെ രണ്ടുപേർ മാറി നിന്ന് സ്ഥലത്തേക്ക് മാറ്റ് ആരെങ്കിലും വരുന്നുണ്ടോ എന്ന നിരീക്ഷിക്കുകയും ചെയ്തിരുന്നു.

Leave A Reply