കൊച്ചി: ആസ്വാദകമനസ്സിൽ ഇടംനേടി ബംഗളൂരുവിലെ ആട്ടക്കളരി സെന്റർ ഫോർ മൂവ്‌മെന്റ് ആർട്‌സും ന്യൂഡൽഹിയിലെ ജപ്പാൻ ഫൗണ്ടേഷനും ചേർന്ന് അവതരിപ്പിച്ച “സൗണ്ട് വിത്തൗട്ട് ബോഡി’ (എ ട്രിപ്പിൾ ബിൽ). ജപ്പാനിൽനിന്നുള്ള റിയു സുസുകിയും ആട്ടക്കളരിയിലെ ഹേമഭാരതി പളനിയും ചേർന്ന് അവതരിപ്പിച്ച “ഇന്റർലൂഡ്’, റിയു സുസുകി അവതരിപ്പിച്ച “നെവർ തോട്ട് ഇറ്റ് വുഡ്’, ഹേമഭാരതി പളനി അവതരിപ്പിച്ച “സ്‌കെയപ്’ എന്നിവയാണ് “സൗണ്ട് വിത്തൗട്ട് ബോഡി’യുടെ ഭാഗമായി അവതരിപ്പിച്ചത്.
കേരള ലളിതകലാ അക്കാദമിയുടെ 60––ാം വാർഷികാഘോഷങ്ങളുടെ ഭാഗമായായിരുന്നു പരിപാടി.ചിത്രകാരനും ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, വൈസ് ചെയർപേഴ്സൺ എബി എൻ ജോസഫ്, സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.