ഡിസംബർ മൂന്നാം പാദത്തിൽ സാമ്പത്തിക വർദ്ധനയുമായി റിലയൻസ് ജിയോ

ഡിസംബർ മൂന്നാം പാദത്തിൽ സാമ്പത്തിക വർദ്ധനയുമായി റിലയൻസ് ജിയോ. ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ, മൂന്നാം പാദത്തിൽ കൂടുതൽ വരിക്കാരെ ചേർത്തതായാണ് റിപ്പോർട്ട്. മൂന്നാം പാദത്തിൽ ജിയോ 28.3 ശതമാനം വർദ്ധനവാണ് രക്ഷപ്പെടുത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോ ഡിസംബർ 31 ന് അവസാനിച്ച മൂന്ന് മാസത്തിനുള്ളിൽ അറ്റാദായം 46.38 ബില്യൺ രൂപയായി ഉയർത്തി. കഴിഞ്ഞ വര്ഷം ഇത് 36.15 ബില്യൺ രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഏകദേശം 19 ശതമാനം ഉയർന്ന് 229.98 ബില്യൺ രൂപയായി.

അതേസമയം, ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 2.5 ജിബി പ്രതിദിന ഡാറ്റ ആനുകൂല്യങ്ങളുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 349, 899 രൂപ എന്നിങ്ങനെയാണ് പ്ലാനുകൾ. രണ്ട് പ്രീപെയ്ഡ് പ്ലാനുകളും അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ, ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്‌സസ് ഉണ്ടാകും. കൂടാതെ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി കവറേജും ലഭിക്കും. 349 പ്ലാനിനൊപ്പം 2.5 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. 30 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. 899 രൂപയുടെ പ്ലാനിന്റെ കാലാവധി മൂന്ന് മാസമാണ്. കൂടാതെ, സമാന ആനുകൂല്യങ്ങളുള്ള ദീർഘകാല പ്ലാനും അവതരിപ്പിക്കുന്നു.

 

Leave A Reply