ഡോ. ശാന്താ ജോസഫിന് അന്ത്യാഞ്ജലി

തൊടുപുഴ: പി ജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ഡോ. ശാന്ത ജോസഫിന്റെ മൃതദേഹം പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‍കരിച്ചു. വ്യാഴാഴ്‍ച പാലത്തിനാൽ തറവാട്ടിലേക്ക് നാട്ടുകാരും രാഷ്‍ട്രീയ, സാംസ്‍കാരിക രം​ഗത്തെ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു, പ്രതിപക്ഷേ നേതാവ് വി ഡി സതീശൻ, എംഎൽഎമാരായ വാഴൂർ സോമൻ, മാണി സി കാപ്പൻ, ഡീൻ കുര്യാക്കോസ് എംപി, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, സിപിഐ നേതാക്കളായെ കെ ഇ ഇസ്മയിൽ, കെ കെ ശിവരാമൻ, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, സംവിധായകരായ ജോഷി, സിബി മലയിൽ, പി സി തോമസ്, കെ ഫ്രാൻസിസ് ജോർജ്, റോയി കെ പൗലോസ് തുടങ്ങിയവര്‍ സംസ്‍കാര ചടങ്ങുകളില്‍ പങ്കെടുത്തു.

Leave A Reply