റായ്പൂര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 109 റണ്‍സ് വിജയലക്ഷ്യം

റായ്പൂര്‍: റായ്പൂര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 109 റണ്‍സ് വിജയലക്ഷ്യം. 108 റണ്‍സിന് കിവീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓള്‍ ഔട്ടാക്കുകയായിരുന്നു .ഈ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര സ്വന്തമാക്കാൻ കഴിയും .

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനെ തുടക്കം മുതല്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു. സ്കോര്‍ ബോര്‍ഡില്‍ റണ്‍ കാണുന്നതിന് മുമ്ബ് അവര്‍ക്ക് ഓപ്പണര്‍ ഫിന്‍ അലനെ നഷ്ടമായി.
ഗ്ലെന്‍ ഫിലിപ്സ്, മൈക്കിള്‍ ബ്രേയ്സ്വെല്‍, മിച്ചല്‍ സാന്‍റ്നര്‍ എന്നിവര്‍ ചെറുത്തു നിന്നതോടെയാണ് കിവീസ് മൂന്ന് അക്ക സ്കോര്‍ നേടിയത്. 36 റണ്‍സെടുത്ത ഫിലിപ്സാണ് ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Leave A Reply