കടബാധ്യത ; അഞ്ചോളം കമ്പനികളുടെ ഓഹരി വിൽപനക്കൊരുങ്ങി ഗൗതം അദാനി

കടബാധ്യത കുറക്കാൻ അഞ്ചോളം കമ്പനികളുടെ ഓഹരി വിൽപനക്കൊരുങ്ങി ഗൗതം അദാനി. 2026 മുതൽ 2028 വരെയുള്ള കാലയളവിനുള്ളിലായിരിക്കും ഓഹരി വിൽക്കുക. അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിങ്ങാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.

അദാനി ന്യൂ ഇൻഡസ്ട്രീസ്, അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ്, അദാനി റോഡ് ട്രാൻസ്​പോർട്ട് ലിമിറ്റഡ്, അദാനി കോണെക്സ് എന്നി കമ്പനികളുടെ ഓഹരിയാവും വിൽക്കുക. ഇതിനൊപ്പം അദാനിയുടെ മെറ്റൽ ആൻഡ് മൈനിങ് യൂണിറ്റിന്റെ ഓഹരികളും വിൽക്കും. സ്ഥാപനങ്ങൾ വലിയ വളർച്ച കൈവരിക്കുമ്പോഴും കടക്കെണി ഉയരുന്നതാണ് അദാനിക്കെതിരെയുള്ള വിമർശനങ്ങളുടെ പ്രധാനകാരണം. ഇത് മറികടക്കുകയാണ് അദാനിയുടെ പ്രധാനലക്ഷ്യം..

 

Leave A Reply