ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’ റിലീസ് തീയതി പ്രഖ്യാപിച്ചു

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്ബന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘രോമാഞ്ച’ത്തിന്‍്റെ റിലീസ് തീയതി പുറത്തുവിട്ടു .ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെത്തും.

ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സിന്‍റെയും ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെയും ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൊറര്‍-കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘രോമാഞ്ചം’.

സജിന്‍ ഗോപു, എബിന്‍ ബിനോ, ജഗദീഷ്, അനന്തരാമന്‍, ജോമോന്‍ ജ്യോതിര്‍, അഫ്സല്‍, സിജു സണ്ണി, അസിം ജമാല്‍, ശ്രീജിത്ത് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Leave A Reply