സൗദി വെള്ളക്ക’ക്ക് പ്രശംസയുമായി ഗൗതം വാസുദേവ് മേനോന്‍

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘സൗദി വെള്ളക്ക’.‘ഓപ്പറേഷന്‍ ജാവ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി തിരിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. ചിത്രം ആ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്ന് റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ വ്യക്തമായിരുന്നു. കലാസാംസ്കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സൗദി വെള്ളക്കയെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തനിക്ക് സൗദി വെള്ളക്ക ഇഷ്ടമായെന്നും ചിത്രം മനോഹരമായി ഒരുക്കിയിട്ടുണ്ടെന്നും ഗൗതം മേനോന്‍ പ്രശംസിച്ചു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ് ഗൗതമിന്‍റെ വാക്കുകള്‍ പങ്കുവച്ചത്. തനിക്ക് സിനിമ ശരിക്കും ഇഷ്ടമായി. എന്തൊരു ആശയം. വളരെ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്ക്രീന്‍ പ്ലേ വളരെ ലളിതവും യാഥാര്‍ത്ഥ്യവും എന്നാല്‍ പിടിമുറുക്കുന്നതായിരുന്നു. ഡയലോഗുകള്‍ വളരെ ഇഷ്ടമായി. ഇത് തുടരുക, ഗൗതം മേനോന്‍ കുറിച്ചു.

Leave A Reply