കൈലാസത്തില്‍ നി ശിവ്ജിയുടെ കൂടെയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു;സുശാന്തിനെ അനുസ്മരിച്ച്‌ സഹോദരി ശ്വേത

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ ജന്മദിനമാണ് ഇന്ന്. സുശാന്തിനെ അനുസ്മരിച്ച്‌ അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തി വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവെച്ചു .ഈ പോസ്റ്റിനൊപ്പം 2 ചിത്രങ്ങളുടെ കൊളാഷും ശ്വേത പങ്കുവച്ചിട്ടുണ്ട്.

ഈ ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത് തന്റെ സഹോദരിയുടെ കുട്ടികളുമായി കളിക്കുന്നത് കാണാം.
‘ജന്മദിനാശംസകള്‍ എന്റെ ക്യൂട്ട് , സ്വീറ്റ് സഹോദരാ.. നി എവിടെയായിരുന്നാലും എപ്പോഴും സന്തോഷവാനായിരിക്കുക.കൈലാസത്തില്‍ നി ശിവ്ജിയുടെ കൂടെയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു. ഞാന്‍ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു.

Leave A Reply