ഹാപ്പി ബെര്‍ത്ത്ഡേ അളിയാ’; ടോവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബേസില്‍ ജോസഫ്

മലയാളത്തിന്റെ പ്രിയതാരം ടോവിനോ തോമസിന്റെ ജന്മദിനമാണിന്ന്. നിരവധി പേരാണ് ടോവിനോയ്ക്ക് ആശംസകളുമായി എത്തിയത്.ആഷിക് അബുവിന്റെ സംവിധാനത്തില്‍ എത്തുന്ന നീലവെളിച്ചം എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ടോവിനോയാണ്.ഇന്ന് എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും ജന്മദിനം ആയതുകൊണ്ട് തന്നെ നീലവെളിച്ചം സിനിമയില്‍ ടോവിനോയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഇപ്പോഴിതാ ടോവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ‘Actor cum part time Assistant Director @tovinothomas in Godha. നീ ഡയറക്ഷനില്‍ പച്ച പിടിച്ചില്ലെങ്കിലും വല്യ ഒരു നടന്‍ ആയല്ലൊ. അത് കൊണ്ട് Happy birthday അളിയാ’ ബേസില്‍ കുറിച്ചു.

 

Leave A Reply