ഒരുങ്ങുന്നു ജൈവ വൈവിധ്യ ഉദ്യാനങ്ങൾ

കോഴഞ്ചേരി: പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന പത്തു ജൈവ വൈവിധ്യ ഉദ്യാനങ്ങളുടെ ജില്ലാ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ജില്ലാ പഞ്ചായത്തും കോഴഞ്ചേരി പഞ്ചായത്ത് ബിഎംസിയുമായി ചേര്‍ന്ന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിൽ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ വി ഗോവിന്ദന്‍ അധ്യക്ഷനായി. ബോര്‍ഡ് മെമ്പര്‍ കെ സതീഷ് കുമാര്‍ മുഖ്യ സന്ദേശം നല്‍കി. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റോയി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി ഈശോ, സി എം മേരിക്കുട്ടി, ഹെഡ്മിസ്ട്രസ് കെ കെ ജയ, ജൈവവൈവിദ്ധ്യ ബോര്‍ഡ് സയന്റിഫിക്ക് ഓഫീസര്‍ ഡോ. എന്‍ സുധീഷ്, ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply