കോഴിക്കോട്: തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 18 തൊഴിൽ മേഖലകളിലെ മികച്ച തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകുന്നു.
സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്തുതൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ/സെയിൽസ് വുമൺ, നഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സൈ്റ്റൽ മിൽ തൊഴിലാളി, കരകൗശല വൈദഗ്ദ്ധ്യ പാരമ്പര്യ തൊഴിലാളികൾ (ഇരുമ്പുപണി മരപ്പണി, കൽപ്പണി, വെങ്കല പണി, കളിമൺപാത്ര പണി, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം) മാനുഫാക്ചറിംഗ്/പ്രൊസസിംഗ് മേഖലയിലെ തൊഴിലാളികൾ (മരുന്നു നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി), മത്സ്യബന്ധന വിൽപ്പന തൊഴിലാളികൾ, ഇൻഫർമേഷൻ ടെക്നോളജി മേഖലകളിലെ തൊഴിലാളികൾ എന്നിവർക്കാണ് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശംസാ പത്രവും നൽകുന്നത്.
തൊഴിൽ വകുപ്പിന്റെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും. ജനുവരി 23 മുതൽ 31 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് തൊഴിൽ വകുപ്പിന്റെ www.lc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ നിന്നും വിവരങ്ങൾ ലഭിക്കും. ഫോൺ: 0495 2370538