മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ കൃഷിയിടത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം സലാല വിലായത്തിലായിരുന്നു സംഭവം. ആർക്കും പരിക്കില്ല.
ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ (സി.ഡി.എ.എ) അഗ്നിശമന സേനാംഗങ്ങളെത്തീ തീ നിയന്ത്രണവിധേയമാക്കി. കാർഷിക മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാൻ കർഷകർ തയാറാവണമെന്ന് സി.ഡി.എ.എ ആവശ്യപ്പെട്ടു.