ബി.ബി.സി ഡോക്യൂമെന്ററിയെക്കുറിച്ചുള്ള തന്റെ പോസ്റ്റ് ട്വിറ്റർ ഒഴിവാക്കിയെന്ന് തൃണമൂൽ എം.പി

ഡൽഹി: ന്യൂനപക്ഷങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യൂമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയ’നെക്കുറിച്ചുള്ള തന്റെ പോസ്റ്റ് ട്വിറ്റർ നീക്കം ചെയ്തെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സർക്കാരിന്റെ അഭ്യർഥനപ്രകാരമാണ് ട്വീറ്റ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ട്വിറ്ററിന്റെ മെയിൽ അദ്ദേഹം പങ്കുവെച്ചു. ‘സെൻസർഷിപ്പ്’ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.

Leave A Reply