സഞ്ചാരികളുടെ പറുദീസയായി പുഞ്ചക്കരി

കോവളം: വെള്ളായണിയിലെ തനത് പ്രകൃതിഭംഗിയിൽ കാഴ്ചകളൊരുക്കുന്ന പുഞ്ചക്കരി ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാനുള്ള കാത്തിരിപ്പിലാണ്. അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമായ കോവളത്തിന്‌ കിലോമീറ്ററുകൾക്കപ്പുറമുള്ള പുഞ്ചക്കരിയിലെ പ്രകൃതിയുടെ സൗന്ദര്യം നുകരാൻ എത്തുന്നവർ നിരവധിയാണ്. വെള്ളായണി കായലരികത്തെ സുന്ദരമായ ഈ പ്രദേശം നെൽപ്പാടങ്ങൾ ഉൾപ്പെടെ കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിക്കുന്നവയാണ്‌.

34 വ‌ർഷംമുമ്പ്‌ സിബി മലയിൽ സംവിധാനംചെയ്‌ത കിരീടം സിനിമയിലൂടെ പ്രശസ്‌തമായ “കിരീടം പാലം’ ഇവിടെയാണുള്ളത്. പ്രദേശത്ത്‌ സ‌ഞ്ചാരികൾക്ക് കൃഷിയും പക്ഷികളെയും ഒന്നിച്ചുകാണാം. നാട്ടുമൈനയും കിന്നരി മൈനയും ഡൗറിൻ മൈനയുമൊക്കെ സ്ഥിരം വന്നുപോകാറുണ്ട്. ആറ്റ കറുപ്പനും കുങ്കുമക്കുരുവിയും പക്ഷിനിരീക്ഷകരുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സിനിമ – സീരിയൽ ചിത്രീകരണം കൂടുതലും നടക്കുന്ന സ്ഥലമാണ്‌. കായലും പച്ചപ്പും പാടങ്ങളും കായൽ ബണ്ട് റോഡുമെല്ലാം ക്യാമറയിൽ ഒപ്പിയെടുക്കാൻ നിരവധിപേരാണ് ദിവസവും എത്തുന്നത്.

Leave A Reply