ജമ്മുവിൽ ഇരട്ട സ്‌ഫോടനം; സംഭവം ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിനിടെ, ആറ് പേർക്ക് പരിക്ക്, ഞെട്ടലോടെ പ്രവർത്തകർ….!

ജമ്മുകശ്മീർ: ജമ്മു നർവാളിൽ ഇരട്ട സ്‌ഫോടനം. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ജമ്മുവിലൂടെ കടന്നുപോകുന്ന സമയത്താണ് സ്ഫോടനം നടന്നത്.

കരസേനയുടെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി ജമ്മു സോൺ എഡിജിപി മുകേഷ് സിങ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Leave A Reply