ആനക്കൂട്ടത്തെ ഓടിക്കാനിട്ട തീ പുരയിടങ്ങളിലേക്ക് പടർന്നു

മുണ്ടക്കയം ഈസ്റ്റ്: ആനക്കൂട്ടത്തെ ഓടിക്കാനിട്ട തീ പുരയിടങ്ങളിലേക്ക് പടർന്നതോടെ വിരണ്ടത് നാട്ടുകാര്‍. തെക്കേമല, കാനംമല ഭാഗത്തേക്ക് കാട്ടാനകൂട്ടം അടുക്കുന്നത് നാടിന് ഭീഷണിയായതോടെയാണ് നാട്ടുകാരില്‍ ആരോ തോട്ടത്തിന്‍റെ അതിര്‍ത്തിയില്‍ തീയിട്ടത്. വേനല്‍ ചൂടില്‍ തീ പടര്‍ന്നു.

തോട്ടത്തിന്‍റെ ഉള്ളിലേക്കും സ്വകാര്യ പുരയിടങ്ങളിലേക്കും പടര്‍ന്നതോടെ കെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നീട് കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഗ്നിശമന സേനയെത്തിയെങ്കിലും കാട്ടാനക്കൂട്ടം നിലയുറപ്പിച്ച തോട്ടത്തില്‍ ഇറങ്ങിനിന്ന് തീകെടുത്താനും ബുദ്ധിമുട്ടായി.മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Leave A Reply