ധോണിയിലെ ജനങ്ങളുടെ പേടിസ്വപ്നം; ‘പിടി 7’ ഉള്‍ക്കാട്ടിലേക്ക് മാറി, സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ ശ്രമം
പാലക്കാട്: ധോണി വനമേഖയിലെ സുരക്ഷിത സ്ഥാനത്ത് കണ്ടെത്തിയ പാലക്കാട് പിടി7ൻ ഉള്‍ക്കാട്ടിലേക്ക് മാറി. വനത്തിലേക്ക് നീങ്ങിയതിനാല്‍ മയക്കുവെടിവയ്ക്കുന്ന നടപടിയിലേക്ക് കടന്നില്ല. ആനയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൃത്യമായ നീരിക്ഷണത്തിന് ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.
അതേസമയം, പിടി7നെ മയക്കുവെടിവെച്ച് പിടികൂടുകയെന്നത് വനംവകുപ്പിന്റെ ഏറ്റവും വലിയ ദൗത്യമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആനയെ എത്രയും വേഗം പിടിക്കാനാകുമെന്നാണ് കരുതുന്നതെന്നും പിടികൂടിയാല്‍ ജനത്തിന് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.