‘വീടുകയറി വെട്ടും’; സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥന് നേരെ വധ ഭീഷണി മുഴക്കി എഎസ്ഐ

തിരുവനന്തപുരം: സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥന് നേരെ വധ ഭീഷണിയുമായി സസ്പെൻഷനിലായ പോലീസുകാരൻ. സസ്പെൻഷനിലായ എഎസ്ഐയാണ് ഫോൺ വഴി ഭീഷണിപ്പെടുത്തിയത്.

ഗുണ്ടാ ബന്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്യപ്പെട്ട മംഗലപുരം എഎസ്ഐ ജയനാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയത്. വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കഴക്കൂട്ടം പോലീസിൽ പരാതി നൽകി.

Leave A Reply