പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തങ്ങളുടെ ശക്തി പ്രദർശിപ്പിക്കുന്നതിൽ വിജയിച്ചു; അമിത് ഷാ

ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിലും ശക്തി തെളിയിക്കുന്നതിലും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വിജയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിജിപിമാരുടെയും ഐജിപിമാരുടെയും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുമാകയായിരുന്നു അമിത് ഷാ.

‘നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തങ്ങളുടെ ശക്തി പ്രദർശിപ്പിക്കുന്നതിൽ വിജയിച്ചു. ഇന്ന്, ഒരു മേഖലയിലും ഇന്ത്യയെ ആർക്കും അവഗണിക്കാനാവില്ല, മുന്നോട്ട് പോകുന്നതിൽ നിന്ന് ആർക്കും നിങ്ങളെ തടയാനാവില്ല. നേരത്തെ നമുക്ക് ഏകമാനമായ പ്രശ്‌നങ്ങളായിരുന്നു, എന്നാൽ ഇപ്പോൾ പ്രശ്‌നങ്ങൾ ബഹുമുഖമാണ്. അവ കൈകാര്യം ചെയ്യാൻ, കുറ്റകൃത്യങ്ങൾ ചെയ്യുന്നവരേക്കാൾ രണ്ട് പടി മുന്നിലായിരിക്കണം നമ്മൾ. ശേഷി വർദ്ധിപ്പിക്കുന്നതിലടക്കം നഗര പോലീസിന്റെ രീതി അതിവേഗം മാറ്റേണ്ടതുണ്ട്’-അദ്ദേഹം പറഞ്ഞു.

Leave A Reply