വീടിനുനേരെ പടക്കമേറ് പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ: വീടിനുനേരെ പടക്കമേറ്. പ്രതികൾ പിടിയിൽ. ചെറുവള്ളിമുക്ക് പറയത്തുകോണം അക്കരവിളയിൽ കവിതയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വീടിന്‍റെ വാതിൽ സ്ഫോടനത്തിൽ തകർന്നു. കവിതയുടെ മകൾ ഗോപികയുടെ ഭർത്താവ് ആറ്റിങ്ങൽ വേലാംകൊണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ് (26), കൂട്ട് പ്രതി അഞ്ചുതെങ്ങ് അരിവാളം ലക്ഷ്മി വിലാസം വീട്ടിൽ ജഗ്ഗു എന്ന വിഷ്ണു (22)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവർക്കുമിടയിലെ കുടുംബപ്രശ്നങ്ങളാൽ ഇവർ മാറി താമസിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം. സ്ഫോടനത്തിൽ വീടിന്‍റെ വാതിൽ തകർന്നു. അപ്രതീക്ഷിത സ്ഫോടനത്തിൽ വീട്ടിലുള്ളവരും നാട്ടുകാരും ഭയന്നു. പ്രതിയെ തിരിച്ചറിഞ്ഞതിനാൽ ശ്രീനാഥിനായി രാത്രിതന്നെ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

പുലരും മുമ്പ് പിടിയിലായി. റൂറൽ എസ്.പി ഡി. ശിൽപയുടെ സമയോചിതമായ ഏകോപനത്തിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷ്, എസ്.ഐ ഡി. ശാലു, അഞ്ചുതെങ്ങ് എസ്.ഐ സജീവ്, പൊലീസുകാരായ നൂറുൽ അമീൻ, അരവിന്ദ്, മുസ്സമിൽ, സജു, ഷംനാസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave A Reply