ആമസോണിൽ ടെക്നോ പോപ് 6 പ്രോയ്ക്കും സ്പാർക് 9 നും ഓഫർ

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ടെക്നോയുടെ പുതിയ ഹാൻഡ്സെറ്റുകളായ ടെക്നോ പോപ് 6 പ്രോയ്ക്കും ടെക്നോ സ്പാർക് 9 നും ആമസോണിൽ വൻ ഓഫർ. ആമസോണിൽ നിന്ന് ലഭിക്കുന്ന കോഡ് ഉപയോഗിച്ചാൽ (TECNO250) 250 രൂപ അധിക ഇളവ് ലഭിക്കും. ഇതോടൊപ്പം തന്നെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവും ലഭിക്കും.
∙ ടെക്നോ പോപ് 6 പ്രോ

അവതരിപ്പിക്കുമ്പോൾ 7,999 രൂപ വിലയുണ്ടായിരുന്ന ടെക്നോ പോപ് 6 പ്രോ ആമസോണിൽ 25 ശതമാനം ഇളവിൽ 5,999 രൂപയ്ക്കാണ് വിൽക്കുന്നത്. ബ്ലൂ, ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലായി ഇത് ലഭ്യമാണ്. 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണിത്. 8 മെഗാപിക്സലിന്റെ ഡ്യുവൽ ക്യാമറ, ഫ്രണ്ട് ഫ്ലാസ് എന്നിവ പ്രധാന ഫീച്ചറുകളാണ്. ആൻഡ്രോയിഡ് 12 ഗോ എഡിഷൻ അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 8.6 ആണ് ഒഎസ്.

∙ ടെക്നോ സ്പാർക് 9

അവതരിപ്പിക്കുമ്പോൾ 11,499 രൂപ വിലയുണ്ടായിരുന്ന ടെക്നോ സ്പാർക് 9 ആമസോണിൽ 32 ശതമാനം ഇളവിൽ 7,799 രൂപയ്ക്കാണ് വിൽക്കുന്നത്. സ്കൈ മിറർ, ഇൻഫിനിറ്റി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലായി ഇത് ലഭ്യമാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണിത്. ഹീലിയോ ജി37 ആണ് പ്രോസസർ. 13 മെഗാപിക്സലിന്റെ ഡ്യുവൽ റിയർ ക്യാമറ, 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 8.6 ആണ് ഒഎസ്.

Leave A Reply