മാമ്പള്ളി ജി.ആർ.രഘുനാഥൻ രചിച ‘തേനൂറുന്ന തറവാട്ടിലേക്ക് സ്വാഗതം’ എന്ന പുസ്‌തകം പ്രകാശനം ചെയ്തു. പുസ്‌തകപ്രാകാശനം അഖില ഭാരത ഭാഗവതസത്രം സമിതി ഉപാദ്ധ്യക്ഷൻ എസ്.നാരായണസ്വാമി, രാജയോഗിനി ബ്രഹ്മാകുമാരി രഞ്ജിനി സിസ്‌റ്ററിന് നല്കി നിർവ്വഹിച്ചു.
കേരള കാവ്യകൗമുദി ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായിരുന്നു. പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ എൻ.ഷണ്മുഖദാസ് പുസ്തകം പരിചയപ്പെടുത്തി. മുരുകൻ പാറശ്ശേരി, സന്തോഷ് പ്രിയൻ, മയ്യനാട് അജയകുമാർ, വിജയൻ ചന്ദനമാല എന്നിവർ സംസാരിച്ചു. മാമ്പള്ളി ജി.ആർ.രഘുനാഥൻ നന്ദി പറഞ്ഞു.