ബഹ്‌റൈൻ രാജാവ് വിവിധ ജി.സി.സി രാഷ്ട്ര നേതാക്കളുമായി ചർച്ച നടത്തി

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വിവിധ ജി.സി.സി രാഷ്ട്ര നേതാക്കളുമായി ചർച്ച നടത്തി. ജി.സി.സി രാഷ്ട്രങ്ങളെ കൂടാതെ ജോർഡൻ, ഈജിപ്ത് എന്നിവിങ്ങളിലെ ഭരണാധികാരികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അബൂദബിയിൽ നടന്ന ചർച്ചക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ നേതൃത്വം നൽകി. ഒമാൻ ഭരണാധികാരി സുൽതാൻ ഹൈഥം ബിൻ താരിഖ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ബിൻ അൽ ഹുസൈൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി എന്നിവരാണ് സൗഹൃദ കൂടിക്കാഴ്ചയിൽ പങ്കാളികളായത്.

Leave A Reply