കൊച്ചി: കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ട് ചാദ്യം ചെയ്യലിനായി പി.വി അന്‍വര്‍ എംഎല്‍എ മൂന്നാം ദിവസവും ഇഡിക്ക് മുന്നില്‍ ഹാജരായി.ക്വാറി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം ആരംഭിച്ചതെങ്കിലും അന്‍വറിന്റെ പത്ത് വര്‍ഷത്തെ സാമ്ബത്തിക ഇപപാടുകള്‍ ഇഡി പരിശോധിച്ചു വരികയാണ്. കൂടാതെ മലപ്പുറത്തടക്കം ഇയാള്‍ ഭൂമി വാങ്ങിയതും വിദേശ ബിസിനസിലെ കളളപ്പണ ഇടപാടുകളുമെല്ലാം ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
ക്വാറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി തന്നെ എംഎല്‍എ വഞ്ചിച്ചെന്ന മലപ്പുറം സ്വദേശി സലീം ഇഡിക്ക് നല്‍കിയ പരാതികളും ഇഡിയുടെ പരിശോധനയിലുണ്ട്.മാധ്യമങ്ങളുടെ ധാരണ തന്നെ ചോദ്യം ചെയ്യാനാണ് ഇഡി വിളിപ്പിച്ചതെന്നന്നാണ്, എന്നാല്‍ ആ കാര്യങ്ങളില്‍ കുറച്ചു ദിവസത്തിനകം വ്യക്തത ഉണ്ടാകുമെന്നാണ് പി.വി അന്‍വര്‍ പ്രതികരിച്ചത്.