കു​വൈ​ത്ത് അ​ത്യാ​ധു​നി​ക സാ​യു​ധ ഡ്രോ​ണു​ക​ൾ വാ​ങ്ങു​ന്നു

കു​വൈ​ത്ത് അ​ത്യാ​ധു​നി​ക സാ​യു​ധ ഡ്രോ​ണു​ക​ൾ വാ​ങ്ങു​ന്നു. ചെ​റു​വി​മാ​ന​ത്തി​ന്‍റെ വ​ലു​പ്പ​മു​ള്ള തു​ര്‍ക്കി നി​ര്‍മി​ത ബൈ​റ​ക്ത​ർ ടി.​ബി-2 ഡ്രോ​ണു​ക​ളാ​ണ് വാ​ങ്ങു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 370 മി​ല്യ​ൺ ഡോ​ള​റി​ന്റെ ആ​യു​ധ​ക​രാ​റി​ല്‍ തു​ർ​ക്കി പ്ര​തി​രോ​ധ സ്ഥാ​പ​ന​മാ​യ ബ​യ്‌​ക​റു​മാ​യി കു​വൈ​ത്ത് ധാ​ര​ണ ഒ​പ്പി​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

റി​മോ​ട്ട് നി​യ​ന്ത്രി​ത​മാ​യ ആ​ളി​ല്ലാ കോം​ബാ​റ്റ് ഏ​രി​യ​ൽ വെ​ഹി​ക്കി​ൾ ആ​ണ് ബൈ​റ​ക്ത​ർ ടി.​ബി-2. ലേ​സ​ര്‍ ബോം​ബു​ക​ൾ ഇ​തി​ല്‍ ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​യും. ഗ്രൗ​ണ്ട് ക​ൺ​ട്രോ​ൾ സ്റ്റേ​ഷ​നി​ലെ എ​യ​ർ​ക്രൂ​വി​ന് വി​മാ​നം നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യും. സി​റി​യ, ലി​ബി​യ, അ​സ​ർ​ബൈ​ജാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ബൈ​റ​ക്ത​ർ ടി.​ബി-2 ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

Leave A Reply