ശബരിമലയിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട രജീഷിന്റെ വീട് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. അച്ഛൻ രഘുനാഥൻ, അമ്മ ഓമന, ഭാര്യ പ്രശാന്തി എന്നിവരെ അനുശോചനമറിയിച്ചു.
മരണാനന്തര ചടങ്ങുകൾക്കായി അടിയന്തര ധനസഹായം ലഭിക്കുന്നതിനായി ജില്ലാ കളക്ടറിനെ ചുമതലപ്പെടുത്തി. രജീഷിന്റെ കുടുംബത്തിന് സമാശ്വാസഹായം ലഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.