മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ എന്നിവിടങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാം. നിലമ്പൂര്‍ സംയോജിക പട്ടികവര്‍ഗ്ഗ വികസന പ്രോജക്റ്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ താമസിക്കുന്നവരും ഈ വര്‍ഷം 4, 5 ക്ലാസ്സുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 5-ാം ക്ലാസിലേക്കും, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 6ാം ക്ലാസ്സിലേക്കുമാണ് പ്രവേശനം. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരെ വരുമാന പരിധിയില്‍ നിന്നും പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ തെരെഞ്ഞെടുക്കുന്നത്. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. മാര്‍ച്ച് 12 ന് നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ വെച്ച് പ്രവേശന പരീക്ഷ നടക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌ക്കൂള്‍/ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ ഫെബ്രുവരി 28 ന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃകയും ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലഭിക്കുന്നതിന് നിലമ്പൂര്‍ ഐ.റ്റി.ഡി. പ്രോജക്റ്റ് ആഫീസുമായോ നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സൂപ്രണ്ടുമായോ നിലമ്പൂര്‍ എടവണ്ണ/പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുമായോ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍: ഐ.റ്റി.ഡി. പ്രൊജക്ട് ആഫീസ്: 04931 220315, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എടവണ്ണ: 9061634932, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് നിലമ്പൂര്‍: 9446631204, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പെരിന്തല്‍മണ്ണ: 9544290676.

Leave A Reply