പുരസ്കാരങ്ങൾ വാരികൂട്ടുകയാണ് എസ് .എസ് രാമൗലിയുടെ ആർആർആർ. പതിനാല് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഉൾപ്പെടെയുള്ളവ സ്വന്തമാക്കാൻ ആർആർആറിന് കഴിഞ്ഞു. താൻ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണെന്നും ബഹുമതികൾക്ക് വേണ്ടിയല്ലെന്നും രാജമൗലി പറഞ്ഞു. പ്രേക്ഷകർക്കുവേണ്ടിയാണ് താൻ സിനിമയെടുക്കുന്നത്. ആർ.ആർ.ആർ ഒരു വാണിജ്യസിനിമയാണ്. സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്പോൾ വളരെയധികം സന്തോഷിക്കും. പുരസ്കാരങ്ങൾ അതിന് അനുബന്ധമായി വരുന്നവയാണ്.
തന്റെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിനുള്ളതാണ് പുരസ്കാരങ്ങളെന്നും രാജമൗലി പറഞ്ഞു. ഒരു വിനോദ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആർആർആറിന് പകരം ഛേല്ലോ ഷോ ഇന്ത്യയുടെ ഓദ്യോഗിക ഓസ്‌കാർ നാമനിർദേശമായതിനേക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ആർആർആറിന് അത്തരമൊരു നേട്ടം കൈവരിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞു. പക്ഷേ എന്തുകൊണ്ട് എന്റെ സിനിമയ്‌ക്ക് അത് കിട്ടിയില്ല എന്നോർത്ത് വിഷമിക്കുന്നയാളല്ല താനെന്നും രാജമൗലി കൂട്ടിച്ചേർത്തു. സംഭവിക്കേണ്ടത് സംഭവിച്ചു, എന്നിരുന്നാലും ഓസ്‌കാർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ഛേല്ലോ ഷോയും ഒരു ഇന്ത്യൻ സിനിമയാണല്ലോ എന്ന് കാര്യത്തിൽ സന്തോഷവും അഭമിമാനവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.