പെരുമ്പാവൂർ മണ്ഡലത്തിൽ ‘ ഫിയർലെസ് റോഡ് ‘ പദ്ധതി ആരംഭിച്ചു

 

 

പെരുമ്പാവൂർ മണ്ഡലത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ‘ ഫിയർലെസ് റോഡ് ‘ പദ്ധതിക്ക് തുടക്കമായി​. നവീകരിച്ച റോഡുകളിൽ സുരക്ഷിതയാത്ര എന്ന സന്ദേശവുമായിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉന്നത നിലവാരത്തിൽ പുതുക്കി നിർമ്മിച്ച പുല്ലുവഴി -കല്ലിൽ റോഡിൽ രായമംഗലം, അശമന്നൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളും വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചും വാക്കത്തോൺ സംഘടിപ്പിക്കുക.

20-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് അശമന്നൂർ പഞ്ചായത്തിലെ വണ്ടമറ്റത്ത് നിന്ന് ആരംഭിച്ച് രായമംഗലം പഞ്ചായത്തിലെ നെല്ലിമോളത്ത് വാക്കത്തോൺ സമാപിക്കും. പെരുമ്പാവൂർ മണ്ഡലത്തിൽ വിവിധ റോഡുകൾ ഉന്നത നിലവാരത്തിൽ പുതുക്കി നിർമ്മിച്ചു കഴിഞ്ഞതായി എം.എൽ.എ. അറിയിച്ചു.

Leave A Reply