ജീസാനിലും സ്വദേശിവത്കരണം; ആറ് മാസത്തിനകം നിശ്ചിത തൊഴിലുകളില്‍ 70 ശതമാനവും സ്വദേശികളായിരിക്കണം

ജിദ്ദ: ജീസാനിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. പ്രാദേശിക സ്വദേശിവത്കണ പദ്ധതി’യുടെ ഭാഗമായി ഗവര്‍ണറേറ്റ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക.

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുന്നതിനും തൊഴില്‍ വിപണിയില്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനുമാണിത്.

ആറ് മാസത്തിനകം നിശ്ചിത തൊഴിലുകളില്‍ 70 ശതമാനവും സ്വദേശികളായിരിക്കണമെന്നാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യാഴാഴ്ച ഇറക്കിയ ഉത്തരവ്.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെ സാരമായി ബാധിക്കും. സെയില്‍സ് ഔട്ട്ലറ്റുകളില്‍ പരസ്യ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിനുള്ള കൗണ്ടറുകള്‍, ഫോട്ടോ സ്റ്റുഡിയോ, ലാപ്‌ടോപ്, കമ്ബ്യൂട്ടര്‍ അറ്റകുറ്റപ്പണി ഷോപ്, മെയിന്റനന്‍സ് ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലെ ജോലികള്‍ സ്വദേശിവത്കരിക്കും.

Leave A Reply