ബിവറേജസ് ഔട്ട് ലെറ്റിൽ അനധികൃത നിർമ്മാണം

 

ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റിൽ അനധികൃത നിർമ്മാണം. അനധികൃത നിർമ്മാണം പൊളിച്ചുനീക്കണമെന്ന ഓംബുഡ്സ്മാന്റെ ഉത്തരവ് നിലനിൽക്കേയാണ് നഗരസഭ എട്ടാം വാർഡിൽ റെയിൽ റോഡിൽ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റ് അനധികൃത നിർമ്മാണം നടത്തിയത്. ഇതേത്തുടർന്ന് നഗരസഭ കെട്ടിട ഉടമയ്ക്ക് വീണ്ടും സ്റ്റോപ്പ് മെമ്മോ നൽകി.‌‌‌

ചാലക്കുടി സ്വദേശി കെ.കെ. പ്രകാശ് കുമാർ നൽകിയ പരാതിയിൽ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥാണ് അനധികൃത നിർമ്മാണം പൊളിച്ച് നീക്കാനും വിശദമായ റിപ്പോർട്ട് ഫെബ്രുവരി ഒമ്പതിലെ കമ്മിഷൻ സിറ്റിംഗിൽ ഹാജരാക്കാനും ഉത്തരവിട്ടത്. ഇതേതുടർന്ന് അനധികൃത നിർമ്മാണം കുറച്ചുഭാഗം നീക്കി. ഒരു മാസം പിന്നിട്ടപ്പോൾ വീണ്ടും അനധികൃത നിർമ്മാണം പുനരാരംഭിച്ചു. ഉടൻ നിർമ്മാണം നിർത്തുകയും മൂന്ന് ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ ഹാജരാകാനുമാണ് നിർദ്ദേശം. അല്ലാത്ത പക്ഷം മുനിസിപ്പൽ ആക്ട് 405 (1) പ്രകാരം നടപടിയെടുക്കുമെന്നും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave A Reply