നാളെയുടെ ശബ്ദംമുഴക്കി സ്പീക്ക് ഫോർ ഇന്ത്യ സംവാദം

കാരശ്ശേരി : ചാത്തമംഗലം എൻ.ഐ.ടി. കാമ്പസിലെ ഓഡിറ്റോറിയത്തിൽ ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദവേദിയിൽ മുഴങ്ങിക്കേട്ടത് നാളെയെപ്പറ്റിയുള്ള കാഴ്ചപ്പാടുകളുടെ വ്യക്തതയുള്ള ശബ്ദം. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി നിശ്ചയിക്കണോ വേണ്ടയോ’ എന്നതായിരുന്നു സംവാദവിഷയം. ഫെഡറൽബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവുംവലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പാണ് എൻ.ഐ.ടി.യിൽ വ്യാഴാഴ്ച അരങ്ങേറിയത്.

സുരക്ഷയുടെപേരിൽ വിദ്യാർഥികളെ പൂട്ടിയിട്ട് രാത്രിയെ ഭയപ്പെടുത്തിയാൽ അടുത്തതലമുറ കൂടുതൽ പേടിക്കുമെന്നായിരുന്നു ദയാപുരം കോളേജിലെ ഫാത്തിമ ഷഹലയുടെ വാദം. സുരക്ഷയാണ് പ്രശ്നമെങ്കിൽ ഭരണകൂടം അത് ഒരുക്കിക്കൊടുക്കുകയാണ് വേണ്ടതെന്നാണ് കോഴിക്കോട് ഗവ. ലോകോളജിലെ അശ്വിൻ അഭിപ്രായപ്പെട്ടത്.

Leave A Reply