ബലാത്സംഗക്കേസിൽ ബിജെപി എംഎല്‍എ രാംദുലാറിനെതിരെ അറസ്റ്റ് വാറന്റ്

ലഖ്നൌ:  ഭാരതീയ ജനതാ പാര്‍ട്ടി എംഎല്‍എ രാംദുലാറിനെതിരെ സോന്‍ഭദ്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി.

8 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാംദുലാറിനെ അറസ്റ്റ് ചെയ്ത് ജനുവരി 23 ന് കോടതിയില്‍ ഹാജരാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാഹുല്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു.

ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് രാംദുലാര്‍ ഗോണ്ട്.

 

ദുദ്ദി പ്രദേശത്തെ ബിജെപി എംഎല്‍എ, പ്രായപൂര്‍ത്തിയാകാത്ത തന്‍റെ സഹോദരിയെ പലതവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നാണ് പരാതിക്കാരന്‍ തന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് മതിയായ തെളിവുകള്‍ ലഭിച്ചശേഷം എംഎല്‍യ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിയ്ക്കുകയായിരുന്നു.

 

Leave A Reply