പരീക്ഷാഹാളിൽ പ്ലസ് ടു വിദ്യാര്‍ത്ഥി അധ്യാപകനെ കുത്തി വീഴ്ത്തി

ന്യൂഡല്‍ഹി : പരീക്ഷാഹാളിൽ പ്ലസ് ടു വിദ്യാര്‍ത്ഥി അധ്യാപകനെ കുത്തി വീഴ്ത്തി. പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിച്ചത്.

ഡല്‍ഹി ഇന്ദര്‍പുരി മേഖലയിലാണ് സംഭവം. പ്രദേശത്തെ ഒരു സര്‍ക്കാര്‍ സക്കൂളില്‍ പരീക്ഷയുടെ മേല്‍നോട്ടത്തിനായി എത്തിയതായിരുന്നു ഭൂദേവ് എന്ന അധ്യാപകന്‍.  ഒന്നിലേറെ തവണ വയറിന് കുത്തേറ്റ അധ്യാപകന്‍ ഗുരുതരാവസ്ഥയില്‍ ബിഎല്‍കെ കപൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരീക്ഷയ്ക്കിടെ പെട്ടന്ന് വിദ്യാര്‍ത്ഥി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അധ്യാപകനെ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ആക്രമണം നടത്തിയ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave A Reply