തൊഴിൽമേള; കൂടിക്കാഴ്ചയ്ക്ക് എത്തിയത് 600 പേർ മാത്രം

കളമശേരി: വ്യാവസായിക പരിശീലന വകുപ്പ് ജില്ലയിൽ ഐടിഐ വിജയിച്ച തൊഴിൽ അന്വേഷകർക്കായി സംഘ‌ട‌ിപ്പിച്ച സ്പെക്ട്രം തൊഴിൽമേളയോട് ഉദ്യോഗാർഥികൾക്കു തണുപ്പൻ പ്രതികരണം. തൊഴിൽമേളയിൽ റജിസ്റ്റർ ചെയ്തവരിൽ പകുതി പേർ പോലും കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചക്കെത്തിയില്ല.2852 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 80 കമ്പനികളും റജിസ്റ്റർ ചെയ്തിരുന്നു. 1290 ഉദ്യോഗാർഥികളും റജിസ്റ്റർ ചെയ്തു. എന്നാൽ ഉദ്യോഗാർഥികളിൽ 600 പേർ മാത്രമാണ് കൂടിക്കാഴ്ചക്കെത്തിയത്. 63 കമ്പനികളുടെ പ്രതിനിധികൾ മേളയിൽ ഹാജരായി.

കഴിഞ്ഞ വർഷം മാർച്ചിൽ നടത്തിയ തൊഴിൽമേളയിൽ 54 കമ്പനികൾ പങ്കെടുക്കുകയും 1764 ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. 1670 ഉദ്യോഗാർഥികൾ റജിസ്റ്റർ ചെയ്തിരുന്നതിൽ 965 പേർ 3 ദിവസങ്ങളിലായി നടന്ന തൊഴിൽ മേളയിൽ പങ്കെടുത്തിരുന്നു. ഇതിൽ 704 പേരെ ഷോർട്‌ലിസ്റ്റ് ചെയ്തു.

Leave A Reply