എംഡിഎംഎ വില്‍പ്പന; നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ച യുവാക്കൾ റിമാൻഡിൽ

തേഞ്ഞിപ്പലം: എം.ഡി.എം.എ വില്‍പ്പന നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച രണ്ട് യുവാക്കളെ റിമാന്‍ഡ് ചെയ്തു.അറസ്റ്റ് രേഖപ്പെടുത്തിയ പെരുവള്ളൂര്‍ സ്വദേശികളായ അബ്ദുല്ലത്തീഫ് (34), ഇബ്രാഹിം (36) എന്നിവരെയാണ് പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തത്.

തേഞ്ഞിപ്പലം നീരോല്‍പ്പലം ജങ്ഷനില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ച രണ്ടോടെ രണ്ട് ഗ്രാം എംഡിഎംഎയുമായി നാട്ടുകാര്‍ യുവാക്കളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തേഞ്ഞിപ്പലം സി.ഐ ഒ.കെ. പ്രദീപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തി വ്യാഴാഴ്ച പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയത്. ഇവര്‍ എംഡിഎംഎ വില്‍പന നടത്തുന്നവരും ഉപയോഗിക്കുന്നവരുമാണെന്ന് പോലീസ് അറിയിച്ചു.

Leave A Reply