കാക്കശ്ശേരി ഗവ.എൽ പി സ്കൂളിന് പുതിയ കെട്ടിടം

എളവള്ളി ഗ്രാമപഞ്ചായത്തിലെ കാക്കശ്ശേരി ഗവ.എൽ പി സ്കൂളിൽ പണിതീർന്ന പുതിയ കെട്ടിടം മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവ് ചെയ്താണ് കെട്ടിടം നിർമ്മിച്ചത്.

ആറുമീറ്റർ വീതിയും ആറ് മീറ്റർ നീളവുമുള്ള രണ്ട് ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്. എൽപി സ്കൂളിനെ യുപി സ്കൂളാക്കി ഉയർത്തുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി കഴിഞ്ഞവർഷം എംഎൽഎയുടെ ശുപാർശയോടെ സർക്കാരിലേക്ക് നിവേദനം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യ വികസനമെന്ന നിലയിൽ പുതിയ കെട്ടിടം കൂടുതൽ ഗുണമാകും.

ചടങ്ങിൽ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണു ഗോപാൽ മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിടവിഭാഗം ഓവർസിയർ പി കെ ജിഷ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജീന്ദ്ര മോഹൻ കെ, പി ടി എ പ്രസിഡന്റ് വർഷ സുഭാഷ്, എസ്എംസി ചെയർമാൻ പ്രസാദ് കാക്കശ്ശേരി, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave A Reply