ഭാരത് ജോഡോ യാത്രയില്‍ ഫാറൂഖ് അബ്ദുള്ളയും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള.

രാജ്യത്തിന്റെ അഖണ്ഡതയെ അപകടത്തിലാക്കി വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരി പണ്ഡിറ്റുകള്‍ക്കേറ്റ മുറിവുണങ്ങാന്‍ വിദ്വേഷത്തിന് പകരം സ്നേഹം നല്‍കണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മു കാശ്മീരില്‍ തീവ്രവാദം സജീവമാണെന്നും പാകിസ്താനുമായി ചര്‍ച്ച നടത്തിയാല്‍ മാത്രമേ അത് അവസാനിപ്പിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റുമായ മെഹബൂബ മുഫ്തിയും ഭാരത് ജോഡോ യാത്രയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply