രമ്യ വധകേസ്; വീണ്ടും തെളിവെടുപ്പ് നടത്തി

ചെറായി : രമ്യ വധക്കേസിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതി സജീവനെ മൃതദേഹം കണ്ടെത്തിയ എടവനക്കാട് വാച്ചാക്കലെ വാടകവീട്ടിൽ എത്തിച്ച് പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ പരിശോധനാ സംഘം, മെറ്റൽ ഡിറ്റക്ടറുമായി ബോംബ് സ്ക്വാഡ്, ഫൊറൻസിക് സംഘം എന്നിവരും ഉണ്ടായിരുന്നു.

കുഴിച്ചിടുന്നതിനു മുമ്പ് മൃതശരീരത്തിൽനിന്ന്‌ മൂക്കുത്തി അഴിച്ചു മാറ്റിയിട്ടില്ലെന്ന പ്രതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഇത് കണ്ടെത്താനാണ് മെറ്റൽ ഡിറ്റക്ടറുമായി ബോംബ് സ്ക്വാഡ് എത്തിയത്. മൃതദേഹം കുഴിച്ചിട്ടിരുന്ന കുഴിയിൽനിന്നുള്ള ചെളിയും മണ്ണും ശാസ്ത്രീയ സംഘം അരിച്ചു പരിശോധിച്ചു. മൂക്കുത്തി കണ്ടെത്താനായില്ല. കിണറും വറ്റിച്ച് ചെളിവാരി കരയിൽ കയറ്റി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.

Leave A Reply