ഇറാഖ് ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ തിരക്കിൽപെട്ട് നാല് മരണം

ഇറാഖ് ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ തിരക്കിൽപെട്ട് നാല് മരണം.80 പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഇറാഖ് വാർത്ത ഏജൻസി അറിയിച്ചു.

1979ന് ശേഷം ആദ്യമായാണ് ഇറാഖ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. പതിറ്റാണ്ടുകളായി ഉപരോധം മൂലം അന്തർദേശീയ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ വിലക്കുണ്ടായിരുന്ന ഇറാഖ് ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത് മത്സരത്തിന്റെ ആവേശം കൂട്ടി.സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോഴുണ്ടായ കാണികളുടെ കുത്തൊഴുക്കാണ് സ്ഥിതിഗതികൾ വഷളാകാൻ കാരണം. എന്നാൽ, സ്റ്റേഡിയം നിറഞ്ഞതിനാൽ എല്ലാ ഗേറ്റുകളും അടച്ചെന്നും മത്സരം കാണാൻ ടിക്കറ്റ് ഇല്ലാത്തവർ സ്റ്റേഡിയത്തിന്റെ പരിസരത്തുനിന്നും പിരിഞ്ഞു പോകണമെന്നും ഇറാഖ് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Leave A Reply