കൂ​ട്ടു​പു​ഴ​യി​ൽ വ​ൻ മയക്കുമരുന്ന് വേ​ട്ട : എംഡി​എംഎയുമായി ര​ണ്ടു​പേ​ർ അറസ്റ്റിൽ

ക​ണ്ണൂ​ർ: ഇ​രി​ട്ടി കൂ​ട്ടു​പു​ഴ​യി​ൽ വ​ൻ മയക്കുമരുന്ന് വേ​ട്ട. ഉ​ളി​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ജ​സീ​ർ, ഷ​മീ​ർ എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 300 ഗ്രാം ​എം​ഡി​എം​എ​യു​മാ​യിട്ടാണ് ഇവർ പിടിയിലായത്. ഇ​രി​ട്ടി സി​ഐ കെ.​ജെ.​ബി​നോ​യി​യും റൂ​റ​ൽ എ​സ്പി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേർന്നാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

ക​ണ്ണൂ​ർ റൂ​റ​ൽ പൊ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ഇ​രി​ട്ടി പൊ​ലീ​സും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നു മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ വാ​ങ്ങി ക​ണ്ണൂ​രി​ലേ​ക്കും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​രു​ന്ന​വ​രാ​ണ് പിടിയിലായത്.

വി​പ​ണി​യി​ൽ 10 ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന 300 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പിടിച്ചെടുത്തത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പൊലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ എം​ഡി​എം​എ യു​ടെ മൊ​ത്ത​വി​ത​ര​ണ​ക്കാ​രി​ൽ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ ജാ​സീ​ർ.

ഇരുവ​രും ചേ​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലു​ള്ള നൈ​ജീ​രി​യ​ക്കാ​രി​ൽ​ നി​ന്ന് എം​ഡി​എം​എ നേ​രി​ട്ട് വാ​ങ്ങി ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്, ഒ​രു​മാ​സ​ത്തോ​ള​മാ​യി പൊ​ലീ​സി​ന്‍റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

Leave A Reply